നെഗറ്റീവ് എനർജി പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർത്ഥന നടത്തിയ സംഭവം അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

[ad_1]

തൃശൂർ: തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു.

തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി ഒഴിപ്പിക്കാൻ പ്രാർഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം നടന്നത്. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രാർത്ഥന നടത്തിയത്. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ നെഗറ്റീവ് എനർജി ഒഴിപ്പിക്കാൻ പ്രാർത്ഥന നടന്നത്.

അതേസമയം, ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് പ്രാർഥന നടന്നതെന്ന് ശിശു സംരക്ഷണ ഓഫീസർ ബിന്ദു വ്യക്തമാക്കി.



[ad_2]