കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി: 47 പേർക്ക് ക്ഷണം ലഭിച്ചു
ന്യൂഡൽഹി: കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലാണ് കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നൊരുക്കുന്നത്. 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാർക്ക് കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു.
വെള്ളിയാഴ്ച്ചയാണ് വിരുന്ന്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും വിരുന്നിൽ പങ്കെടുക്കും.