സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രഷ് എന്ന വിളിപ്പേരുള്ള നടിയാണ് രശ്മിക മന്ദാന. അടുത്തിടെ രശ്മികയുടെ ഒരു ‘ഡീപ്ഫേക്ക്’ വീഡിയോ വൈറലായി വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്ല്യൂവെന്‍സറുടെ വീഡിയോയില്‍ രശ്മികയുടെ തല ചേര്‍ത്താണ് വീഡിയോ വൈറലായത്.
ഇതിന് പിന്നാലെ ദില്ലി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തില്‍ മെറ്റയടക്കം സാമൂഹിക മാധ്യമ കമ്ബനികളുമായി പൊലീസ് ആശയവിനിമയം തുടങ്ങിയെന്നാണ് വിവരം.
അതേ സമയം വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറല്‍ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല. മറ്റൊരു പെണ്‍കുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.