സിസ്റ്റർ റാണി മരിയയുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും മാർ ജോർജ് ആലഞ്ചേരിയുടെ ആദരം

[ad_1]

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ (The Face of the Faceless) എന്ന സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ്സ് ഹാളിൽ നടന്ന ചടങ്ങിൽ ക്യുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഡോക്ടർ ആന്റണി വടക്കേക്കര, നടൻ സിജോയ് വർഗീസ്, നടി വിൻസി, സംവിധായകൻ ഷൈസൺ പി. ഔസേപ്പ്, നിർമാതാവ് സാന്ദ്ര ഡിസൂസ റാണ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ രഞ്ജൻ എബ്രഹാം തുടങ്ങിയവർക്കൊപ്പം ചിത്രത്തിലെ മറ്റു താരങ്ങളും അണിയറശില്പികളും പങ്കെടുത്തു.

ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കി മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളിൽ ഷൈസൺ പി. ഔസേപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഫേയ്‌സ് ഓഫ് ദി ഫേയ്‌സ്‌ലെസ്സ്’ (മുഖമില്ലാത്തവരുടെ മുഖം).

ചലച്ചിത്ര താരം വിൻസി അലോഷ്യസ് റാണി മരിയയായി അഭിനയിക്കുന്നു.
ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര) സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- മഹേഷ് ആനി നിർവ്വഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രഞ്ജന്‍ എബ്രഹാം; തിരക്കഥ, സംഭാഷണം എന്നിവ ജയപാല്‍ അനന്തൻ എഴുതുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികൾക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ ഡിസൈനർ- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- ശരണ്യ ജീബു, മേക്കപ്പ്- റോണി വെള്ള തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേഷ് എസ്. നായർ, സ്റ്റില്‍സ്-ഗിരി ശങ്കര്‍, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, പബ്ലിസിറ്റി ഡിസൈൻ- ജയറാം രാമചന്ദ്രൻ.

പതിനാറ് സംഥാനങ്ങളിൽ നിന്ന് നൂറ്റിയമ്പതിലധികം കലാകാരൻമാർ അണിനിരക്കുന്ന ഹിന്ദി ചിത്രമായ ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ ഇതിനകം മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങൾ നേടി. നവംബർ പതിനേഴിന് ‘ദി ഫേയ്സ് ഓഫ് ഫേയ്സ്ലെസ്’ കേരളത്തിലെ തീയേറ്ററുകളിൽ എത്തും. പി.ആർ.ഒ. – എ.എസ്‌. ദിനേശ്.

[ad_2]