തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച പ്രതികൾ പിടിയിൽ.
ഹരിയാന സ്വദേശിയും അമേരിക്കൻ പൗരത്വമുള്ള ഗണേഷ്, രണ്ട് യുവതികൾ എന്നിവരാണ് തിരുവനന്തപുരം ഫോർട്ട് പോലീസിന്റെ പിടിയിലായത്. ഹരിയാന ഗുരുഗ്രാമിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ക്ഷേത്രദർശനത്തിനെന്ന പേരിൽ എത്തിയ ഒരു പുരുഷനും രണ്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് .
ശ്രീപത്മനാഭ ക്ഷേത്രത്തിൽ നിന്നും നിവേദ്യ ഉരുളി മോഷണം നടത്തിയത്.
ഐശ്വര്യം ലഭിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
എന്നാൽ പോലീസ് പ്രതികളുടെ മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള ഗണേഷ് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഫോർട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിൽ വീണത്.
പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.
സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ക്ഷേത്രത്തിന്റെ ചുമതയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.