കൊച്ചി: പനമ്പള്ളി നഗറിൽ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്ന യുവതിയെ മജിസ്ട്രേറ്റ് എത്തി റിമാൻഡ് ചെയ്യും.
ഇന്റർനെറ്റിൽ അടക്കം ഗർഭം അലസിപ്പിക്കാനുള്ള മാർഗങ്ങൾ തിരഞ്ഞെങ്കിലും, പരാജയപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഡാൻസറായ യുവാവാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പറഞ്ഞു.
ഇന്നലെ അഞ്ചുമണിയോടെയാണ് പ്രസവം നടന്നത്. കുഞ്ഞ് ജനിച്ചപ്പോൾ ഉണ്ടായ പരിഭ്രമത്തിൽ ജനിച്ച ഉടനെ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് താഴേക്ക് വലിച്ചെറിയുകയായിരുന്നു.ഗർഭിണിയായ വിവരം താൻ അറിഞ്ഞില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത് ഇതുതന്നെയാണ് കുടുംബവും പറഞ്ഞിരിക്കുന്നത്.
ചികിത്സയിലുള്ള യുവതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു