സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ചെവ്വാഴ്ച സ്വര്‍ണവില 240 രൂപയോളം ഉയര്‍ന്നിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം, സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനവിനെ തല്‍ക്കാലം പിടിച്ചു നിര്‍ത്തി. ഒരു പവൻ സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വിപണി നിരക്ക് 45,480 രൂപയാണ്.വിപണിയില്‍ വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.