ഓഹരി വിപണിയിൽ ഐപിഒ തരംഗം! മുൻ വർഷത്തേക്കാൾ വൻ വർദ്ധനവ്

[ad_1]

ആഗോള തലത്തിൽ അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നതോടെ ഇത്തവണ ഓഹരി വിപണിയിൽ ഐപിഒ തരംഗം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ രാജ്യത്ത് 43 കമ്പനികളാണ് ഐപിഒ നടത്തിയത്. ഈ വർഷം അവസാനിക്കാൻ ഇനിയും ഒന്നര മാസത്തിലധികം സമയം ബാക്കി നിൽക്കെയാണ് 43 ഐപിഒ എന്ന നേട്ടം കൈവരിച്ചത്. മുൻ വർഷം 40 കമ്പനികൾ മാത്രമാണ് ഐപിഒ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം കോവിഡ്, റഷ്യ-യുക്രെയിൻ യുദ്ധ പ്രതിസന്ധി എന്നിവ വലിയ രീതിയിലുള്ള സാമ്പത്തിക ഞെരുക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇത്തവണ പ്രതിസന്ധികളുടെ കാർമേഘം അകന്നതോടെയാണ് ഓഹരി വിപണി ലക്ഷ്യമിട്ട് കൂടുതൽ ഐപിഒകൾ എത്തിയത്.

മുൻ വർഷത്തേക്കാൾ ഐപിഒ നടത്തിയ കമ്പനികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, സമാഹരിച്ച തുക ഇക്കുറി താരതമ്യേന കുറവാണ്. ഈ വർഷം ഐപിഒ നടത്തിയ 43 കമ്പനികൾ 36,000 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ഐപിഒ നടത്തിയ 40 കമ്പനികൾ 65,000 കോടി രൂപ സമാഹരിച്ചിരുന്നു. 2023-ൽ ഐപിഒ സംഘടിപ്പിച്ച കമ്പനികളിൽ 10 എണ്ണം മാത്രമാണ് 1000 കോടി രൂപയിലധികം സമാഹരിച്ചത്. 2022-ൽ ഇത് 14 ആയിരുന്നു.



[ad_2]