സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു! പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്
[ad_1]
പ്രമുഖ അമേരിക്കൻ കമ്പനിയായ വീവർക്ക് പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നതോടെയാണ് കമ്പനി പാപ്പരാത്ത ഹർജി സമർപ്പിച്ചത്. ഒരു ഘട്ടത്തിൽ 5000 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനിയായിരുന്നു വീവർക്ക്. എന്നാൽ, കമ്പനിയിൽ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതോടെയാണ് അവ പരിഹരിക്കാൻ പാപ്പരാത്ത ഹർജി ഫയൽ ചെയ്തത്. നിലവിൽ, കമ്പനിയെ പുനസംഘടിപ്പിക്കുന്നതിനായി ഓഹരി ഉടമകളുടെ സഹകരണം തേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോടൊപ്പം, വാണിജ്യ ആവശ്യങ്ങൾക്ക് ഓഫീസ് സ്പേസ് വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട നിലവിലെ പോർട്ട്ഫോളിയോയും കമ്പനി വിലയിരുത്തുന്നതാണ്.
വീവർക്കിന്റെ സാമ്പത്തിക ബാധ്യത ഉയർന്ന സാഹചര്യത്തിൽ, അംഗങ്ങൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ, എത്ര കോടി രൂപയുടെ ബാധ്യതയാണ് ഉള്ളതെന്നത് സംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. തുടക്കകാലത്ത് വലിയ രീതിയിലുള്ള വിപുലികരണ പ്രവർത്തനങ്ങൾക്ക് വീവർക്ക് നേതൃത്വം നൽകിയിരുന്നു. വരവിൽ കവിഞ്ഞ് ചെലവ് കൂടിയതോടെയാണ് ഇത്തരത്തിലൊരു പ്രതിസന്ധി കമ്പനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാൽ, കമ്പനിയുടെ സ്ഥാപകനും, മുൻ സിഇഒയുമായ ആദം ന്യൂമാന്റെ ഭീമമായ ധൂർത്താണ് കമ്പനിയുടെ നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് നിക്ഷേപകരുടെ ആക്ഷേപം.
[ad_2]