ബജറ്റ് വിലയുള്ള വാഹനങ്ങളില്‍ മുമ്ബ് മൈലേജാണ് കാര്യമായി നോക്കിയിരുന്നത് എങ്കില്‍, ഇപ്പോള്‍ സുരക്ഷയും പതുക്കെ ഉപഭോക്താക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറുകയാണ്.
ഒരു സ്റ്റാൻഡേര്‍ഡ് ഫീച്ചറായി ആറ് എയര്‍ബാഗുകളുടെ ഇന്റഗ്രേഷൻ യാത്രക്കാരുടെ സേഫ്റ്റ് ഉറപ്പാക്കുക മാത്രമല്ല, സുരക്ഷിതമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നല്‍കാനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
നിര്‍ഭാഗ്യവശാല്‍ ഒരു അപകടം ഉണ്ടായാല്‍ പരിക്കുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ഇന്ന് ഒരു സുരക്ഷാ മാനദണ്ഡമായി മാറിയിരിക്കുകയാണ് എയര്‍ബാഗുകള്‍. സ്റ്റാൻഡേര്‍ഡ് എക്യുപ്മെന്റായി ആറ് എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സുരക്ഷയെ മുൻനിര്‍ത്തുന്ന ബജറ്റ് ഫ്രണ്ട്ലി കാറുകളുടെ ഒരു ലിസ്റ്റാണ് ഞങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്.
1. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: 5.84 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് മൂല്യത്തിന്റെയും കാര്യക്ഷമതയുടെയും തെളിവായി നിലകൊള്ളുന്നു. വാഹനം പ്രായോഗികതയുടെയും കോസ്റ്റ് എഫക്റ്റീവ്നെസിന്റെയും സന്തുലിതാവസ്ഥയോടെ ഒരു മികവുറ്റ സ്ഥാനം കൈവരിക്കുന്നു.
ഒരു ടൈറ്റ് ബജറ്റില്‍ കാര്‍ തെരയുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഒരു ഓപ്ഷനാക് ഇത്കി മാറുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT -യുമായി ജോടിയാക്കിയ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹാച്ച്‌ബാക്ക് ലഭ്യമാകുന്നത്. ഇതിന് 1.2 ലിറ്ര്‍റ പെട്രോള്‍/ സിഎൻജി എഞ്ചിനും ലഭിക്കുന്നു, അത് അഞ്ച് സ്പീഡ് മാനുവലില്‍ മാത്രമേ വരുന്നുള്ളൂ.
2. ഹ്യുണ്ടായി എക്‌സ്‌റ്റര്‍: ഹ്യുണ്ടായിയുടെ മൈക്രോ എസ്‌യുവിയായ എക്‌സ്‌റ്റര്‍, കോംപാക്‌ട് ഡിസൈനും നൂതന സുരക്ഷാ ഫീച്ചറുകളും സംയോജിപ്പിച്ച്, ബഡ്ജറ്റ് ഫ്രണ്ട്‌ലിയും, അതോടൊപ്പം തന്നെ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്ന അര്‍ബൻ & അഡ്വഞ്ചര്‍ കസ്റ്റമേഴ്സിന് ഇത് ആകര്‍ഷകമായ ഒരു ചോയിസായി മാറുന്നു.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഹ്യുണ്ടായി എക്‌സ്‌റ്റര്‍ മൈക്രോ എസ്‌യുവി അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സ് ഓപ്ഷനില്‍ ലഭ്യമാണ്. 6.0 ലക്ഷം രൂപ മുതല്‍ 10.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്. കൂടാതെ ഫീച്ചര്‍ സമ്ബന്നവുമാണ് എക്സ്റ്റര്‍.
3. ഹ്യുണ്ടായി ഓറ: സുരക്ഷാ കേന്ദ്രീകൃതവും അതോടൊപ്പം താങ്ങാനാവുന്നതുമായ ഓപ്ഷൻ തേടുന്ന സെഡാൻ പ്രേമികള്‍ക്ക്, ഹ്യുണ്ടായി ഓറ ഒരു ശ്രദ്ധേയമായ ചോയിസാണ് എന്ന് നിസംശയം പറയാം. കോംപാക്‌ട് സെഡാന് അടുത്തിടെ എല്ലാ ട്രിമ്മുകളിലുമായി ആറ് എയര്‍ബാഗുകള്‍ ദക്ഷിണകൊറിയൻ നിര്‍മ്മാതാക്കള്‍ അപ്‌ഡേറ്റ് ചെയ്‌തിരുന്നു.
ഇത് മുമ്ബുണ്ടായിരുന്ന സ്റ്റാൻഡേര്‍ഡ് നാല് എയര്‍ബാഗുകളില്‍ നിന്ന് ശ്രദ്ധേയമായ വര്‍ദ്ധനവാണ്. ഗ്രാൻഡ് i10 നിയോസിന്റെ അതേ 1.2 ലിറ്റര്‍ പെട്രോളും 1.2 ലിറ്റര്‍ പെട്രോള്‍/CNG എന്നീ എഞ്ചിൻ ഓപ്ഷനുകള്‍ ഇതിനും ലഭിക്കുന്നു. 6.44 ലക്ഷം മുതല്‍ 9.0 ലക്ഷം രൂപ വരെയാണ് സെഡാന്റെ എക്സ്-ഷോറൂം വില.
4. ഹ്യുണ്ടായി i20, ഹ്യുണ്ടായി i20 N-ലൈൻ: യഥാക്രമം 6.99 ലക്ഷം മുതല്‍ 11.16 ലക്ഷം രൂപയ്ക്കും,9.99 ലക്ഷം മുതല്‍ 12.47 ലക്ഷം രൂപ വരെ വിപണിയില്‍ എത്തുന്ന ഹ്യുണ്ടായി i20, i20 N-ലൈൻ എന്നിവ വളരെ ജനപ്രിയമായ മോഡലുകളാണ്. i20 പ്രീമിയം ഹാച്ച്‌ബാക്ക് സെഗ്‌മെന്റില്‍ ഒരു ബോള്‍ഡ് പ്രസ്താവന നടത്തുമ്ബോള്‍, മറുവശത്ത് N-ലൈൻ പതിപ്പ് കാര്യങ്ങളുടെ പെര്‍ഫോമെൻസ് വശം ശ്രദ്ധിക്കുന്നു.
അഞ്ച് സ്പീഡ് മാനുവല്‍, CVT, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DCT എന്നിങ്ങനെ ഒന്നിലധികം ഗിയര്‍ബോക്‌സ് ചോയ്‌സുകളോടെ 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിൻ ഓപ്ഷനുകളില്‍ i20 ലഭ്യമാണ്. i20 N ലൈനിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ മാത്രമേ ലഭിക്കൂ. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ട്രാൻസ്മിഷനാണ് പെര്‍ഫോമെൻസ് മോഡലില്‍ എത്തുന്നത്.
5. ഹ്യുണ്ടായി വെന്യു, ഹ്യുണ്ടായി വെന്യു N-ലൈൻ: ഹ്യുണ്ടായി വെന്യു സബ്‌കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഡിസൈനുകളിലൊന്നാണ് എന്ന് നിസംശയം പറയാം. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി കണക്‌ട് ചെയ്ത വളരെ വിപുലമായ എഞ്ചിൻ ട്രാൻസ്മിഷൻ ചോയിസുകള്‍, ഹ്യുണ്ടായി വെന്യു നല്‍കുന്നു.
വെന്യു N-ലൈനിന് 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിൻ മാത്രമേ ലഭിക്കൂ, ഇത് ആറ് സ്പീഡ് മാനുവലിനും ഏഴ് സ്പീഡ് DCT എന്ന ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്. 7.89 ലക്ഷം രൂപ മുതല്‍ 13.48 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ ചെലവ്, എന്നാല്‍ 12.08 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് N-ലൈൻ പതിപ്പിന്റെ എക്സ്-ഷോറൂം വില.
6. ടാറ്റ നെക്‌സോണ്‍ & നെക്‌സണ്‍ ഇവി: ടാറ്റയുടെ നെക്സോണ്‍ സീരീസ്, ഇന്റേണല്‍ കംബഷൻ എഞ്ചിൻ (ICE), ഇലക്‌ട്രിക് പവര്‍ട്രെയിനുകള്‍ എന്നിങ്ങനെ വളരെ വ്യാപകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റി, താങ്ങാനാവുന്ന വില, കംഫര്‍ട്ട്, പ്രീമിയംനെസ് എന്നിവയില്‍ സമഗ്രമായ പാക്കേജ് അവതരിപ്പിക്കുന്നു.
ICE പതിപ്പിന് 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകള്‍ ലഭിക്കുന്നു. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍ 5 -സ്പീഡ് MT, 6 -സ്പീഡ് MT, 6 -സ്പീഡ് AMT, അല്ലെങ്കില്‍ 7 -സ്പീഡ് DCT എന്നീ ഗയര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അതേസമയം 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ മോട്ടോര്‍ 6 -സ്പീഡ് MT അല്ലെങ്കില്‍ 6 -സ്പീഡ് AMT യൂണിറ്റുമായി വരുന്നു.
ഇവിയെ സംബന്ധിച്ചിടത്തോളം, ഇതിന് 40.5 kWh, 30 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട്. ഇവ യഥാക്രമം 465 കിലോമീറ്ററും 325 കിലോമീറ്ററും ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ICE മോഡലിന് 8.10 ലക്ഷം മുതല്‍ 15.50 ലക്ഷം രൂപയും, ഇവിയ്ക്ക് 14.74 ലക്ഷം മുതല്‍ 19.94 ലക്ഷം രൂപ വരെയുമാണ് എക്സ്-ഷോറൂം വില.