പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും പരിസ്ഥിതി സൗഹാര്‍ദത്തിന്റെ പേരില്‍ ഇവികളില്‍ മാത്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്ബോള്‍, ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ ഫോക്കസ് ചെയ്യുകയാണ്.
ഇന്ത്യയിലെ ടൊയോട്ടയുടെ മോഡല്‍ ലൈനപ്പ് എടുക്കുകയാണെങ്കില്‍, പേരുകളില്‍ “ഹൈ” എന്ന് ലെറ്ററിംഗുമായി വരുന്ന വാഹനങ്ങള്‍ക്ക് സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ ഒരു ഓപ്ഷനായി കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഹൈബ്രിഡ് പവര്‍ട്രെയിനുകളിലേക്ക് തിരിയുന്നതിന് വളരെക്കാലം മുമ്ബ് തന്നെ ടൊയോട്ട ഹൈലക്സ് പിക്കപ്പ് ട്രക്ക് പുറത്തിറക്കിയെങ്കിലും, ആഗോള വിപണിയില്‍ ഇതിനും ഒരു MHEV സജ്ജീകരണം ടൊയോട്ട അവതരിപ്പിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിക്ക് ശേഷം അടുത്തത് ഇന്ത്യയാണോ? ഫോര്‍ച്യൂണറിനും ഈ സിസ്റ്റം ലഭിക്കുമോ? എന്ന് ഒട്ടനവധി ചോദ്യങ്ങള്‍ ഇതേ സംബന്ധിച്ച് ഉയരുന്നുണ്ട്.
ലോകമെമ്ബാടും വില്‍പനയ്ക്ക് എത്തുന്ന ഏറ്റവും ടഫസ്റ്റ് വാഹനങ്ങളില്‍ ഒന്ന് എന്ന അംഗീകാരം ഹൈലക്സ് പിക്കപ്പ് ട്രക്കിനുണ്ട്. വാഹനത്തിന് ഒരു ഐതിഹാസിക പദവിയും അതുമായി ബന്ധപ്പെട്ട ഒരു വലിയ ഫാൻബേസും ഉണ്ട്. ഹൈലക്സ് പ്രാഥമികമായി അതിന്റെ വിശ്വാസ്യത, മാന്യമായ ഓഫ്-റോഡിംഗ് കഴിവുകള്‍, സിംപ്ലിസിറ്റി, റിലൈയബിലിറ്റി, താങ്ങാനാവുന്ന വില എന്നിവയ്‌ക്ക് പേരു കേട്ടതാണ്.
ഹൈലക്സ് പോലുള്ള വാഹനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളോ അപ്പ്ഡേറ്റുകളോ വരുത്തുന്നതിന് മുമ്ബ് ടൊയോട്ട പ്യൂരിസ്റ്റുകളായ ഉപഭോക്താക്കളെ മനസ്സില്‍ സൂക്ഷിക്കണം. എന്നാല്‍ പുതിയ ഹൈലക്സ് MHEV നിലവില്‍ വില്‍പ്പനയില്ക്ക് എത്തുന്ന സ്റ്റാൻഡേര്‍ഡ് നോണ്‍ ഹൈബ്രിഡ് ഹൈലക്‌സിന്റെ ഓഫ്-റോഡിംഗ്, ടൗവിംഗ് കഴിവുകളെ ബാധിക്കില്ലെന്ന് ടൊയോട്ട ഉറപ്പുനല്‍കുന്നു.
MHEV സിസ്റ്റം തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്നതിനാല്‍, ഹൈലക്സ് ഹൈബ്രിഡിന് 700 mm വാട്ടര്‍ വേഡിംഗ് ഡെപ്ത് ഇപ്പോഴുമുണ്ട്. ടൊയോട്ട ഈ 48V മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണം ഹൈലക്സിനായി പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം കാര്‍ബണ്‍ എമിഷൻ കുറയ്ക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് ഡിമാൻഡിന്റെ ഭാഗമായിട്ടാണ്.
ഈ 48V ഹൈബ്രിഡ് സജ്ജീകരണത്തിലൂടെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ 10 ശതമാനം വര്‍ധനവാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇതുകൂടാതെ, റീജനറേറ്റീവ് ബ്രേക്കിംഗ്, torque അസിസ്റ്റൻസ് എന്നിവയും ശ്രദ്ധേയമായ ആട്രിബ്യൂട്ടുകളാണ്. ടൊയോട്ട ഹൈലക്സ് MHEV-യുടെ പ്രൈമറി വിപണികള്‍ യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, മിഡില്‍-ഈസ്റ്റ്, ആസിയാൻ രാജ്യങ്ങള്‍ എന്നിവയും മറ്റുമാണ്.
നിലവില്‍ ടൊയോട്ട ഹൈലക്സിന്റെ ഡീസല്‍ പതിപ്പ് മാത്രമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. ഗ്ലോബല്‍ സ്പെക്ക് ടാകോമയെ അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ ഹൈലക്സിനും ഫോര്‍ച്യൂണറിനുമുള്ള മൈല്‍ഡ്-ഹൈബ്രിഡ് സജ്ജീകരണത്തോടെ വരുന്ന പവര്‍ട്രെയിനുകള്‍ ടൊയോട്ട താമസിയാതെ അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ നിലവിലുള്ള മോഡലുകളിലും ഇത് ഓഫര്‍ ചെയ്തേക്കാം.
നിലവില്‍, ടൊയോട്ട തായ്‌ലൻഡില്‍ ഹൈലക്സ് MHEV നിര്‍മ്മിക്കുകയും യൂറോപ്യൻ വിപണികളിലേക്ക് എക്സ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. ഈ ഹൈബ്രിഡ് അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള മറ്റ് മോഡലുകള്‍ ലാൻഡ് ക്രൂയിസര്‍ പ്രാഡോ, ലാൻഡ് ക്രൂയിസര്‍ 70 സീരീസ്, ഇന്ത്യയുടെ പ്രിയപ്പെട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇസൂസു V-ക്രോസ്, വരാനിരിക്കുന്ന സ്കോര്‍പിയോ പിക്ക് അപ്പ് എന്നിവയാണ് ഇന്ത്യയില്‍ ഹൈലക്സിന്റെ പ്രധാന എതിരാളികള്‍.
ഡിസൈനിന്റെ കാര്യത്തില്‍, ഹൈബ്രിഡ്, നോണ്‍-ഹൈബ്രിഡ് എന്നിവ തമ്മില്‍ വേര്‍തിരിച്ചറിയാൻ പ്രത്യേക ഘടകങ്ങള്‍ ഒന്നുമില്ല. വാഹനത്തിലെ എല്ലാ ഘടകങ്ങളും ഷീറ്റ് മെറ്റലും നിലവിലെ ഹൈലക്സില്‍ നിന്ന് ക്യാരി ഫോര്‍വേഡ് ചെയ്തിരിക്കുന്നു. കെനിയയില്‍ നടന്ന ലോക റാലി ചാമ്ബ്യൻഷിപ്പിന്റെ ഏഴാം റൗണ്ടില്‍ ഹൈലക്സ് MHEV -യുടെ പ്രോട്ടോടൈപ്പുകള്‍ ടൊയോട്ട പ്രദര്‍ശിപ്പിച്ചു.
നാല് തവണ WRC ചാമ്ബ്യനും മുൻ ടൊയോട്ട ലോക കിരീട ജേതാവുമായ ഫിന്നിഷ് ഡ്രൈവര്‍ ജുഹ കൻങ്കുനെൻ ഇവയെ വെളിപ്പെടുത്തി. ലോഡ് ക്യാരിയിംഗ് കപ്പാസിറ്റിക്കൊപ്പം വാഹനത്തിന്റെ അളവുകളില്‍ യാതൊരു വിധ മാറ്റങ്ങളൊന്നുമില്ല. അതേ 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും കമ്ബനി നിലനിര്‍ത്തിയിട്ടുണ്ട്.
എന്നിരുന്നാലും 48V മൈല്‍ഡ് ഹൈബ്രിഡ് സജ്ജീകരണവും torque അസിസ്റ്റിനുള്ള ഇലക്‌ട്രിക് മോട്ടോറും പിക്ക് അപ്പ് ട്രക്കിന്റെ മൈലേജ് വര്‍ധിപ്പിക്കും. ഇതുപോലെയുള്ള സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് സജ്ജീകരണവുമായി ബന്ധപ്പെട്ട ചെലവ് കാരണം, MHEV സാങ്കേതികവിദ്യ തുടക്കത്തില്‍ ടോപ്പ്-സ്പെക്ക് ട്രിമ്മുകളില്‍ മാത്രം ഫിറ്റ് ചെയ്യാൻ സാധ്യതയുണ്ട്. പിന്നീട് ലോ സ്പെക്ക് ട്രിമ്മുകളിലേക്ക് നിര്‍മ്മാതാക്കള്‍ ഇത് അവതരിപ്പിച്ചേക്കാം.