ഹാരിയര്‍, സഫാരി എസ്‌യുവികളുടെ അപ്ഡേറ്റ് ചെയ്‌ത പതിപ്പുകളുമായി ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ എസ്‌യുവി വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
പുതിയ ടാറ്റ ഹാരിയറും സഫാരിയും മുൻ മോഡലുകളേക്കാള്‍ ആകര്‍ഷകമായിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പുതിയ ടാറ്റ ഹാരിയറും സ്റ്റേജ്-1 ട്യൂണ്‍ ചെയ്ത സ്‌കോഡ കുഷാക്ക് 1.0 മാനുവലും തമ്മിലുള്ള ഒരു റേഡ് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിൻ്റെ വിജയികളെ അറിയാൻ തുടര്‍ന്ന് വായിക്കാൻ മറക്കരുതേ.
സ്റ്റേജ്-1 ട്യൂണ്‍ ചെയ്ത സ്‌കോഡ കുഷാക്കുമായി മത്സരിക്കുന്ന ഒരു പുത്തൻ ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷൻ വീഡിയോയില്‍ കാണാൻ സാധിക്കുന്നുണ്ട്. 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിച്ച 170 bhp പവറും 350 nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടുകൂടിയ ടാറ്റ ഹാരിയര്‍, സ്റ്റേജ്-1 ട്യൂണ്‍ ചെയ്ത സ്കോഡ കുഷാക്കിനെ അപേക്ഷിച്ച് വളരെ മികച്ചതാണ് എന്ന് തോന്നിയേക്കാം.
6-സ്പീഡ് മാനുവല്‍ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 140 PS പവറും 240 Nm torque ഉം ഉത്പാദിപ്പിക്കാൻ ട്യൂണ്‍ ചെയ്ത 1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കുഷാക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. പവര്‍ ഫിഗറുകളില്‍ ടാറ്റ തന്നൊണ് മുന്നില്‍ എന്നാല്‍ കാര്യത്തോട് അടുക്കുമ്ബോള്‍ പെര്‍ഫോമൻസില്‍ ആരാണ് മുന്നില്‍ എന്നാണ് നമ്മള്‍ക്ക് അറിയേണ്ടത്. ആദ്യ രണ്ട് തവണും ടാറ്റയെ മുട്ടുകുത്തിച്ചിരിക്കുകയാണ് സ്കോഡ.
രണ്ട് എസ്‌യുവികളുടെയും പവര്‍-വെയ്റ്റ് അനുപാതത്തിലുളള വ്യത്യാസമാണ് കുഷാക്കിന്റെ വിജയത്തിന് പിന്നിലെ കാരണം. സ്‌കോഡ കുഷാഖിന് ടാറ്റ ഹാരിയറിനേക്കാള്‍ ഭാരം കുറവാണ്, സ്റ്റേജ്-1 ട്യൂണിംഗില്‍ നിന്ന് ലഭിച്ച പവറും ടോര്‍ക്കും ഉപയോഗിച്ച്, ഇത് കൂടുതല്‍ പെര്‍ഫോമൻസ് പുറപ്പെടുവിച്ചതോടെ വാഹനം മുന്നിലെത്തുകയായിരുന്നു.
ടാറ്റ തങ്ങളുടെ ലൈനപ്പിലെ വാഹനങ്ങളുടെ ഡിസൈനിന്റെ കാര്യത്തില്‍ ഒരു പുതിയ ചിന്ത കൊണ്ടുവന്നിരിക്കുകയാണ്, പുതിയ ഹാരിയര്‍, നെക്‌സോണിന് ശേഷം പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈൻ ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ലൈനപ്പിലെ രണ്ടാമത്തെ എസ്‌യുവിയാണ്. അതുകൊണ്ട് തന്നെ 2023 ടാറ്റ ഹാരിയറിന്റെ മുൻഭാഗവും പിൻഭാഗവും എസ്‌യുവിയുടെ മുൻ പതിപ്പിനെ അപേക്ഷിച്ച് കനത്ത മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാകും.
സണ്‍ലൈറ്റ് യെല്ലോ, കോറല്‍ റെഡ്, പെബിള്‍ ഗ്രേ, ലൂണാര്‍ വൈറ്റ്, ഒബറോണ്‍ ബ്ലാക്ക്, സീവീഡ് ഗ്രീൻ, ആഷ് ഗ്രേ എന്നീ നിറങ്ങളിലാണ് ഹാരിയര്‍ വാഗ്ദാനം ചെയ്യുന്നത്. ചില നിറങ്ങള്‍ ടാറ്റ എസ്‌യുവിയുടെ പ്രത്യേക മോഡലുകളില്‍ ഒന്നിന് മാത്രമുള്ളതാണ്.പുതിയ ഹാരിയറിനുള്ളില്‍ കയറമ്ബോള്‍ തന്നെ, മാറ്റങ്ങള്‍ കൂടുതല്‍ ദൃശ്യമാകും. സെന്റര്‍ കണ്‍സോളിലെ പുതിയ ഡാഷും ഗ്രാബ് ഹാൻഡിലുകളും പുതിയ 2023 ഹാരിയറിന്റെ തിരഞ്ഞെടുത്ത മോഡലിന് ചേരുന്നുണ്ട്. മള്‍ട്ടി-ലെയര്‍ ഡാഷില്‍ അതിന്റെ മധ്യഭാഗത്ത് ഇരിക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വീണ്ടും എടുത്തു നില്‍ക്കുന്നു.
നിലവില്‍ കുഷാക്കിന് 11.59 ലക്ഷം മുതല്‍ 19.69 ലക്ഷം ആണ് എക്സ്ഷോറൂം വില. നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് എത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 NM ടോര്‍ക്കും നല്‍കുന്നു. കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.
കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് കുഷാക്കിന്റെ വിപണിയിലെ മുഖ്യഎതിരാളികള്‍. ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍ ലഭ്യമാകുന്നത്. സ്ലാവിയക്കും വെര്‍ട്ടിസിനും മുമ്ബ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ മോഡലാണ് കുഷാഖ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ 5 സ്്റ്റാര്‍ റേറ്റിംഗ് നേടി. മുതിര്‍ന്നവരുടെ റേറ്റിംഗ് പോയിന്റില്‍ 34-ല്‍ 29.64 പോയിന്റും കുട്ടികളുടെ റേറ്റിംഗ് പോയിന്റില്‍ 49-ല്‍ 42 പോയിൻ്റ് ലഭിച്ചു