ഡീസൽ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ രണ്ടാമതൊന്ന് ആലോചിക്കണേ… ഈ അഞ്ച് കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക
[ad_1]
ഒരു ചെറിയ സുവർണ്ണ കാലഘട്ടത്തിന് ശേഷം, ഡീസൽ കാറുകളുടെ ജനപ്രീതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുറകിലേക്ക് പോവുകയാണ്. ഇലക്ട്രിക് കാറുകൾ പതിയെ വിപണി കീഴടക്കുമ്പോഴും ഡീസൽ കാറുകൾ അവയുമായി പിടിച്ച് നിൽക്കാനുള്ള പരിശ്രമത്തിലാണ്. മികച്ച മൈലേജും പെർഫോമൻസും നൽകുന്നവയാണ് ഡീസൽ എഞ്ചിൻ വാഹനങ്ങൾ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആയിരുന്നുവെങ്കിൽ ഡീസൽ കാറുകൾ വളരെ ജനപ്രീയമായ ഒരു തിരഞ്ഞെടുപ്പായിരുന്നു എന്നത് സമ്മതിക്കുന്നു. എന്നാൽ, കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ ഇന്ത്യയിൽ ഡീസൽ കാറുകളുടെ ജനപ്രീതിക്ക് തടസ്സമായി. എന്നിരുന്നാലും ഇപ്പോഴും ഡീസൽ വാഹനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടുന്നവരും ഉണ്ട്. ഒരു ഡീസൽ കാർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ചില കാര്യങ്ങൾ ഒക്കെ അറിഞ്ഞിരിക്കേണ്ടതായുണ്ട്.
വില
നിങ്ങൾ ഈ വർഷം ഒരു പുതിയ ഡീസൽ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, കുറച്ച് അധിക രൂപ മുടക്കാൻ തയ്യാറാവുക. കാരണം, കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ കാർ നിർമ്മാതാക്കളെ അനുവദനീയമായ അളവിൽ മലിനീകരണം കുറയ്ക്കുന്നതിന് നൂതനവും ചെലവേറിയതുമായ ചില പരിഹാരങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. ഡീസൽ കാറുകൾക്ക് കമ്പനികൾ ക്രമാതീതമായി വിലകൂട്ടി.
മെയിന്റനൻസ് ചിലവ്
പെട്രോൾ കാറുകളെ അപേക്ഷിച്ച് ഡീസൽ കാറുകൾക്ക് മെയിന്റനൻസ് ചെലവ് കൂടുതലാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കൂടാതെ, ഡീസൽ കാറുകൾ ഇൻഷുറൻസിന്റെ ഉയർന്ന പ്രീമിയവും ആവശ്യപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം ഡീസൽ കാറുകളെ പരിപാലിക്കാൻ കൂടുതൽ ചെലവേറിയതാക്കുന്നു.
എണ്ണ വില
ഫോസിൽ ഇന്ധനങ്ങളുടെ വില ഇന്ത്യയിൽ എക്കാലത്തെയും ഉയർന്ന നിലയിലാണെങ്കിലും പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഇപ്പോൾ വളരെ കുറഞ്ഞു. ഇത് 2023-ൽ ഡീസൽ കാർ വാങ്ങുന്നതിന് അനുയോജ്യമല്ല. കൂടാതെ, സമീപഭാവിയിൽ ഡീസൽ ഇന്ധന വില പെട്രോൾ വിലയെ മറികടക്കാൻ സാധ്യതയുണ്ട്.
നിരോധനം
വലിയ മെട്രോ നഗരങ്ങളിൽ നിന്ന് ഡീസൽ കാറുകൾ നിരോധിക്കുന്നതിൽ സർക്കാർ ഇതിനകം തന്നെ അതീവ ശ്രദ്ധാലുവാണ്. അതിലുപരിയായി, 2023-ൽ ഒരു ഡീസൽ കാർ വാങ്ങുന്നതിലെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് 10 വർഷത്തെ ഡീസൽ കാർ നിരോധനം. എപ്പോൾ വേണമെങ്കിലും ഡീസൽ കാർ നിർത്തലാക്കിയേക്കാം.
മറിച്ച് വിൽക്കാനുള്ള ബുദ്ധിമുട്ട്
ഡീസൽ കാർ നിരോധനത്തെക്കുറിച്ചുള്ള ഭയം ദിനംപ്രതി ഉയർന്നുവരുമ്പോൾ, ഡീസൽ കാറുകളുടെ പുനർവിൽപ്പന മൂല്യം വലിയ തിരിച്ചടി നേരിടുകയാണ്. പ്രത്യേകിച്ച് ഡൽഹി പോലുള്ള വലിയ മെട്രോ നഗരങ്ങളിൽ. കൂടാതെ, ഡീസൽ കാറുകളുടെ നിരോധനം ഇത് വാങ്ങുന്നവർക്ക് ഭാവിയിൽ സാമ്പത്തികമായി നഷ്ടമായിരിക്കും സമ്മാനിക്കുക.
[ad_2]