കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ജീപ്പ് ഇന്ത്യ, പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തും
[ad_1]
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള ജനപ്രിയ മോഡലായ കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങി ജീപ്പ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ജീപ്പ് കോംപസിന്റെ ഏറ്റവും പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നതാണ്. സെപ്റ്റംബർ 16 മുതലാണ് വിപണി കീഴടക്കാൻ എത്തുക. കോംപസിന്റെ ഓട്ടോമാറ്റിക് 2WD വേരിയന്റിന്റെ കൂടുതൽ താങ്ങാനാകുന്ന വേരിയന്റാണ് ജീപ്പ് അവതരിപ്പിക്കുന്നത്. മറ്റ് സവിശേഷതകൾ അറിയാം.
9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഗ്ദാനം ചെയ്യുന്നത്. ജീപ്പ് കോംപസിലെ എല്ലാ ട്രിമ്മുകളും, അലോയ് വീലുകൾക്കും, പുതിയ ക്രോം ഗ്രില്ലിനും ഡിസൈൻ ലഭിക്കുന്നതാണ്. ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നിർത്തലാക്കിയിരുന്നു. അതിനാൽ, ഇത്തവണ 2-ലിറ്റർ ഡീസൽ എഞ്ചിനാകും ഉണ്ടാവുക.
ചില ഡീലർമാർ ഇതിനകം തന്നെ ജീപ്പ് കോംപസിന്റെ പുതിയ വേരിയന്റിന്റെ ഇന്ത്യയിലെ ഒനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ, അടുത്ത മാസമോ എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കും. സ്പോർട്സ്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ്+, ലിമിറ്റഡ്, മോഡൽ എസ് എന്നിവയിൽ പുതിയ എത്തുന്നതാണ്. ഏകദേശം 27 ലക്ഷം രൂപയായിരിക്കും ഇവയുടെ പ്രാരംഭ വില.
[ad_2]