രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാൻ ടാറ്റ പവർ, 7000-ലധികം ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും

[ad_1]

രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാൻ ഒരുങ്ങി ടാറ്റ പവർ. 2024-25 സാമ്പത്തിക വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 7,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാനാണ് ടാറ്റ പവർ ലക്ഷ്യമിടുന്നത്. കൂടാതെ, 2027-28 സാമ്പത്തിക വർഷത്തിൽ ചാർജിംഗ് പോയിന്റുകളുടെ എണ്ണം 25,000 ആക്കി ഉയർത്താനും പദ്ധതിയിടുന്നുണ്ട്. 2070 ഓടെ രാജ്യം നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കുന്നതാണ്. ഈ നീക്കങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള നിർണായക പങ്ക് കണക്കിലെടുത്താണ് ടാറ്റാ പവറിന്റെ പുതിയ നീക്കം.

വൈദ്യുത വാഹനങ്ങൾക്ക് കൂടുതൽ ജനപ്രീതി നേടാൻ ചാർജിംഗ് സംവിധാനങ്ങൾ വിപുലീകരിക്കേണ്ടത് അനിവാര്യമാണ്. ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനോടൊപ്പം ഈസി ചാർജ് ആപ്പ് പുറത്തിറക്കുന്നതാണ്. ഈ ആപ്പ് വഴി രാജ്യ വ്യാപകമായുള്ള ലൈവ് ചാർജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ, അടുത്ത ചാർജിംഗ് പോയിന്റിൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ലഭിക്കും. ചാർജിംഗ് സ്റ്റേഷനുകളിൽ വയർലെസ് പണം അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുന്നതാണ്. നിലവിൽ, ഫ്ലീറ്റ് കാറുകൾക്ക് മാത്രമായുള്ള 500-ലധികം ചാർജിംഗ് പോയിന്റുകൾ ടാറ്റ പവർ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ ശ്രേണിയും വിപുലീകരിക്കുന്നതാണ്.

[ad_2]