സിപിഒ ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നു

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം നടത്തിവന്ന സിപിഒ വനിത ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നു.
18 ദിവസമായി സെക്രട്ടറിയേറ്റ് മുന്നിൽ വ്യത്യസ്തമായ സമരമുറകൾ
നടത്തിയെങ്കിലും സർക്കാന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ച്    വീടുകളിലേക്ക് മടങ്ങുന്നത്. ഇന്ന് വൈകുന്നേരം ഹാൾടിക്കറ്റുകൾ കത്തിച്ചു കൊണ്ടായിരിക്കും സമരം അവസാനിപ്പിക്കുക.
വിദ്യാർത്ഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്നതിനിടെ 45 പേർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചിരിരുന്നു. സമരത്തിൽ പങ്കെടുത്ത മൂന്നു പേർക്കും അഡ്വൈസ് മെമ്മോ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.
തൊള്ളായിരത്തിലധികം പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സർക്കാർ നടത്തിയത്.