ദില്ലി : ബിജെപി ദേശീയ അദ്ധ്യക്ഷനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. യോഗി ആദിത്യനാഥ്, മനോഹർലാൽ ഖട്ടാർ, ധർമ്മേന്ദ്രപ്രധാൻ, ഭൂഭേന്ദ്ര യാദവ്, തുടങ്ങിയവരുടെ പേരുകൾ ആണ് ഉയർന്നു കേൾക്കുന്നത്. കേന്ദ്രമന്ത്രിസഭ പുനസംഘടനയും ഈ മാസം കാണും. ബിഹാർ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് മന്ത്രിസഭാ പുനസംഘടന.
കാലാവധി കഴിഞ്ഞിട്ടും ജെപി നദ്ദ തുടരുന്നതിൽ ആർഎസ്എസ് നേതൃത്വത്തിന്റെ വിയോജിപ്പ് ബിജെപി യെ അറിയിച്ചിട്ടുണ്ട്.
യുപി, മധ്യപ്രദേശ്, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടായാൽ ഉടൻ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങും.