കൊച്ചി : ഷൈൻ ടോം ചാക്കോ ക്കെതിരെ ഗുരുതര ആരോപണവുമായി യുവ നടി.
കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് യുവനടൻ മോശമായി പെരുമാറിയതായി സോഷ്യൽ മീഡിയ വഴി നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു.
സംഭവം വലിയ വിവാദമായതോടെയാണ് നടി നായകന്റെ പേര് വെളിപ്പെടുത്തിയത്. തുടർന്ന് ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു. നടിക്ക് പൂർണ്ണ പിന്തുണ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നൽകിയിട്ടുണ്ട്.
‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ അറിയിച്ചു.ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൾ ലഹരി ഉപയോഗിക്കുന്ന നടന്മാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തലയും പറഞ്ഞു.
ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും ആരും പരാതി നൽകാൻ തയ്യാരായിരുന്നില്ല. നടികൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെയുള്ളവ ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഷൈൻ പ്രത്യേക സ്വഭാവ വൈകൃതത്തിന് ഉടമയായിരുന്നു ഷൈൻ ടോം ചാക്കോ എന്നും ഇദ്ദേഹത്തിനോട് അടുപ്പമുള്ളവർ പറയുന്നു.
ഷൂട്ടിംഗ് സൈറ്റുകളിലെ ലഹരി ഉപയോഗവും, സ്ത്രീകളെ ചൂഷണം ചെയ്യുന്ന വിവരങ്ങളും, അഭിനയ മോഹത്താൽ എത്തിപ്പെടുന്ന യുവതികളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്ന വിവരങ്ങളും നടിമാർ തന്നെ വെളിപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും കൊണ്ടിട്ടില്ല.