കൊച്ചി : കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്ന കേസിൽ കോടതിയിൽ നിന്ന് ഉണ്ടായ തിരിച്ചടിയിൽ വിശദമായ അന്വേഷണത്തിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും, ഇന്റലിജൻസ് വിഭാഗങ്ങളും.
പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്റലിജിൻസ് വിഭാഗങ്ങൾ അന്വേഷണത്തിന് തീരുമാനിച്ചത്.
2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.
സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ആദ്യത്തെ കൊക്കൈന്‍ കേസിൽ
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ തന്നെ സാക്ഷികളായി തീർന്ന കേസ് കോടതിയിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തന്നെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായതും,ഫ്ലാറ്റിൽ ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ച കൺട്രോൾ റൂം ഉദ്യോഗസ്ഥർ തന്നെ മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായി. സംഭവത്തിൽ
ആസൂത്രിതമായി നീക്കം നടത്തിയിട്ടുണ്ടോ എന്നിവ ഉൾപ്പെടെയുള്ളതാണ് സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിൻസും അന്വേഷിക്കുക.
കേസ് അന്വേഷിച്ച അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ ക്കെതിരെയും പരാതി ഉയർന്നിരുന്നു. നടനുമായി ബന്ധപ്പെട്ടവരിൽ നിന്ന് പണം വാങ്ങാൻ ശ്രമിച്ചെന്നുൾപ്പെടെയുള്ള പരാതിയായിരുന്നു അന്ന് ഉയർന്നത്.