ലഹരിക്കെതിരെയുള്ള ദൗത്യവുമായി കുട്ടി പോലീസ്

കൊല്ലം :പേരൂർ മീനാക്ഷിവിലാസം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ രണ്ടു ദിവസത്തെ വേനലവധി ക്യാമ്പ് ആരംഭിച്ചു . ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ കൂടി പ്രാപ്തരാക്കുക എന്നുള്ള ഉദ്ദേശം മുൻനിർത്തി ദൗത്യം 2025 എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് കൊല്ലം അഡീഷണൽ എസ്പിയും സ്റ്റുഡന്റ് പോലീസ് ജില്ലാ നോഡൽ ഓഫീസറും ആയ ജിജി എൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മിഥിലാജ് അധ്യക്ഷൻ ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ് ഷീന സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസർ ബി രാജേഷ്, കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ സാബു, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ സംഗീത്, അനിതകുമാരി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ബിന്ദു മോൾ തുടങ്ങിയവർ ആശംസകൾ അറിയിച്ചു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ സജി നന്ദി അറിയിച്ചു. ലഹരിക്കെതിരെയുള്ള വിവിധ പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ ക്യാമ്പ് നാളെ സമാപിക്കും