തിരുവനന്തപുരം : കെ എസ് യു എസ്എഫ്ഐ സംഘർഷത്തിൽ നഗരം നിശ്ചലമായി. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതോടെയാണ് സംഘർഷം രൂപപ്പെട്ടത്.
സർവകലാശാലയിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയം നേടിയിരുന്നു. 7 സീറ്റുകളിൽ ആറെണ്ണം എസ്എഫ്ഐക്കും വൈസ് ചെയർപേഴ്സൺ സ്ഥാനം കെ എസ് യു വിനുമാണ്.
അതേസമയം പോലീസിനോടൊപ്പം എസ്എഫ്ഐ പ്രവർത്തകരും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് കെസി പ്രവർത്തകർ പറഞ്ഞു. പൊലീസ് അക്രമണത്തിൽ സംസ്ഥാന നേതാക്കൻമാർക്കടക്കം നിരവധി കെഎസ്‌യു പ്രവർത്തകർക്ക് പരിക്കേറ്റു. സംഘടന തുടർന്ന് നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.