ലഹരി മാഫിയക്കെതിരെ ഒരുമിച്ച് നിൽക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം : ലഹരി ഉപയോഗത്തിനെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും, ഭരണകൂടം ഇവർക്കെതിരെ കർശന നിലപാട് സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ ബഹുമുഖ ബോധവൽക്കരണം സംഘടിപ്പിക്കും. ലഹരിക്ക് എതിരെ സർക്കാർ നടപ്പിലാക്കിയ യോദ്ധാവ് സംവിധാനം ഫലപ്രദമാണ്.കഴിഞ്ഞമാസം 1200 ലേറെ പേർ അതിലേക്ക് വിളിച്ചു ലഹരി മാഫിയക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എക്സൈസ് പോലീസ് വകുപ്പുകൾ ലഹരി കേസ് പ്രതികളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട് . വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ സംഘങ്ങൾ രൂപീകരിക്കും. ഇതര സംസ്ഥാന ലഹരി സംഘങ്ങളെ പിടികൂടാൻ ഡാൻസാഫ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്..
ലഹരിയുടെ പിടിയിൽ നിന്ന് യുവജനങ്ങളെ സംരക്ഷിക്കാൻ നമ്മളേവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ ബഹുമുഖ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.