കോട്ടയം : ലൗ ജിഹാദ് വിഷയത്തിൽ പിസി ജോർജിനെതിരെ കേസെടുക്കില്ല.
വിദ്വേഷ പരാമർശക്കേസിൽ കോടതി ജാമ്യം നൽകിയതിന് പിന്നാലെ പാലായില്‍ നടന്ന കെ.സി.ബി.സിയുടെ ലഹരിവിരുദ്ധ സെമിനാറിലാണ് പി.സി ജോര്‍ജിന്റെ ലൗ ജിഹാദ് പരാമര്‍ശം. ഇതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നൽകിയ പരാതി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരാണ് കേസെടുക്കാൻ ആവശ്യമായ ഒന്നുമില്ലന്ന് കണ്ടെത്തിയിരിക്കുന്നത്.
മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെയാണ് ലൗ ജിഹാദിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെ ഒരു കൊച്ചുപോയി. വയസ്സ് 25. ഇന്നലെ രാത്രി ഒമ്പതരക്കാണ് പോയത്. തപ്പിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ചോദിക്കട്ടെ 25 വയസുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടികൊടുക്കണ്ടേ. എന്താ അതിനെ കെട്ടിച്ചുവിടാഞ്ഞെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണത്.” തുടങ്ങി പി.സി. ജോർജ് നടത്തിയ പ്രസംഗത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ആണ് പരാതി നൽകിയത്.