തിരുവനന്തപുരം: തലസ്ഥാനത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരം വെഞ്ഞാറമൂടിൽ ആണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം അരങ്ങേറിയത്.പെരുമല സ്വദേശി അഫാൻ (23) ആണ്
കൂട്ടക്കൊലപാതകങ്ങൾ നടത്തിയത്.
യുവാവിന്റെ പെണ്‍സുഹൃത്തിനെയും, സ്വന്തം പിതാവിന്റെ സഹോദരൻ സഹോദരന്റെ ഭാര്യ 14 വയസ്സുള്ള സ്വന്തം സഹോദരനെയും, അച്ഛമ്മയെയും ഉൾപ്പെടെ മൂന്നിടങ്ങളിലായി അഞ്ച് പേരെയാണ് ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചു കൊന്നത്. വെട്ടേറ്റ യുവാവിന്റെ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് പ്രതി വിഷം കഴിച്ചു എന്ന് പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.