കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ പ്രസക്തഭാഗങ്ങൾ

ദില്ലി : മൂന്നാമത് നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം ആരംഭിച്ചു. പാർലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്.മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചു ഇറങ്ങിപ്പോയ പ്രതിപക്ഷം പിന്നീട് തിരികെയെത്തി.

മോദി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിർമല സീതാരാമൻ ബജറ്റ് അവതണം ആരംഭിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

പിഎം കിസാന്‍ പദ്ധതികളില്‍ വായ്പാ പരിധി ഉയര്‍ത്തി. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വായ്പാ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി.

കാർഷിക മേഖലയുടെ വളർച്ചയ്ക്കായി പ്രധാനമന്ത്രി ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ച്‌ ധനമന്ത്രി. ധനമന്ത്രി നിർമലാ സീതാരാമന്റെ എട്ടാമത്തെ ബജറ്റാണിത്. സംസ്ഥാനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. കാർഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കർഷകർക്ക് ഇത് ഗുണം ചെയ്യും. ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത- ആറ് വർഷ മിഷൻ പ്രഖ്യാപിച്ചു.
തുവര, ഉറാദ്, മസൂർ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കർഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.
പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി രൂപവത്കരിക്കും.

ബിഹാറില്‍ മക്കാന ബോർഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാൻ ബിഹാറില്‍ മക്കാന ബോർഡ് സ്ഥാപിക്കും.
വിളഗവേഷണത്തിന് പദ്ധതി
എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമികാരോഗ്യ മേഖലയിലും ഭാരത് നെറ്റിൻരെ സഹായത്തോടെ ബ്രോഡ്ബാൻഡ് കണക്ഷൻ

സ്്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടും ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി. അഞ്ചുലക്ഷം വനിതകള്‍ക്ക് രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും ധനമന്ത്രി പറഞ്ഞു. എംഎസ്‌എംഇകളുടെ ക്രെഡിറ്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ വര്‍ദ്ധിപ്പിക്കുമെന്നും സീതാരാമന്‍ പറഞ്ഞു. കയറ്റുമതി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന എംഎസ്‌എംഇ കള്‍ക്ക് 20 കോടി രൂപ വരെ വായ്പ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമേഖല

കാന്‍സര്‍ പരിചരണ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകള്‍ ചേര്‍ക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി, വരും വര്‍ഷത്തില്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും 10,000 അധിക സീറ്റുകള്‍ അവതരിപ്പിക്കും.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1.1 ലക്ഷം ബിരുദ, ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ ചേര്‍ത്തിട്ടുണ്ട് ഇത് 130% വര്‍ദ്ധനവ് ആണെന്ന് ധനമന്ത്രി അറിയിച്ചു.