കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

കൊല്ലം:  എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധനയിൽ 1.292 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ.
കൊല്ലം ഇരവിപുരം  വാളത്തുങ്കൽ  പത്മതീർത്ഥം വീട്ടിൽ  സുമരാജ് ആണ് പിടിയിലായത്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ചു ചില്ലറ വിൽപന നടത്തുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ സുമരാജ്.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഈ മാസം നടത്തിയ പരിശോധനയിൽ 6 വലിയ കേസുകളായി 22 കിലോഗ്രാമിന് അടുത്ത് കഞ്ചാവ് പിടികൂടി.
സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വിഥുകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺലാൽ, അജിത്ത്, എം ആർ അനീഷ്,പി എസ് സൂരജ് , ജെ ജോജോ ജൂലിയൻ ക്രൂസ്,ബാലു  സുന്ദർ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ വർഷ വിവേക് ഡ്രൈവർ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.