നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി ബാങ്ക് കവർച്ചാ കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ : ചെങ്ങന്നൂർ കാരയ്ക്കാട് പാറയ്ക്കലിൽ ഇരുപതുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൽ  പിടികൂടി. ഒരാൾ പൊലീസ്‌ പിടിയിലായി.മെഴുവേലി  പുത്തൻപറമ്പിൽ വീട്ടിൽ ബിനു (52) വാണ് പൊലിസ് പിടിയിലായത്. ബാങ്ക് കവർച്ച നടത്തി മൂന്ന് കിലോഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും കവർന്ന കേസിലും ഇയാൾ പ്രതിയാണ്.
ആലപ്പുഴ ജില്ല ലഹരി വിരുദ്ധസ്കോഡും  ചെങ്ങന്നൂർ  പൊലിസും സംയുക്തമായി നടത്തിയ  പരിശോധനയിലാണ്  നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

ബിനു താമസിച്ചിരുന്ന വാടക വീട്ടിൽ   ചാക്കുകളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ
ശേഖരം കണ്ടെത്തിയത്. ലഹരിവസ്തുക്കൾ കടത്താൻ  ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു .മത്സ്യവ്യാപാരത്തിൻ്റെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ  കച്ചവടം നടത്തി വന്നത് . 
ആലപ്പുഴ നർക്കോട്ടിക് സെൽ ഡി.വൈ.എസ്. പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാർ ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ എന്നിവരാണ് പരിശോധനയ്ക്കും നിയമ നടപടികൾക്കും നേതൃത്വം നൽകിയത്.