എം.ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം

തിരുവനന്തപുരം : മലയാളത്തിന്റെ യശസ്സ് വാനോളം ഉയർത്തി വിട പറഞ്ഞുപോയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ നാളെയും മറ്റന്നാളും (ഡിസംബർ 26, 27) തീയതികളില്‍ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു.
നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി.