വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ ജിഎസ്ടി പിൻവലിക്കണം എൻ കെ പ്രേമചന്ദ്രൻ എം പി

ന്യൂഡൽഹി :വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടകയ്ക്ക് 18 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതിനാൽ വാടകയ്ക്ക് കെട്ടിടം എടുത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ടിലാണ് . ആയതിനാൽ ജിഎസ്ടി പിൻവലിക്കണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ലോകസഭയിൽ ആവശ്യപ്പെട്ടു.സപ്ലിമെൻററി ഡിമാൻഡ് ഫോർ ഗ്രാൻസിനെ എതിർത്ത് സംസാരിക്കുകയായിരുന്നു എം.പി. എൽഐസി ഏജൻറ് മാരുടെ കമ്മീഷൻ വെട്ടി കുറച്ചു കൊണ്ടുള്ള നടപടി 14 ലക്ഷത്തോളം വരുന്ന എൽഐസി ഏജൻറ് മാരുടെ ഉപജീവനം ഇല്ലാതാക്കുന്നതാണ്. വെട്ടിക്കുറച്ച് കമ്മീഷൻ പുനസ്ഥാപിക്കണം. കശുവണ്ടിക്ക് ഏർപ്പെടുത്തിയിരിക്കുന്ന 2.5 കസ്റ്റംസ് തീരുവ പുന :പരിശോധിക്കണം. പിഎഫ് മിനിമം പെൻഷൻ വർദ്ധിപ്പിക്കണം. കർഷകർക്ക് വരുമാന വർദ്ധന ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ കയറിയതിനു ശേഷം കർഷക ദ്രോഹ നടപടികൾ സ്വീകരിച്ചതോടെ രാജ്യത്തെ കർഷകർ തെരുവിൽ സമരത്തിലാണ്. കർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് നീക്കിവെച്ച പണം ചെലവിടാൻ കഴിയാത്തതിനാൽ തൊഴിലില്ലായ്മ വർദ്ധിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോൾ എന്നും എൻ.കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു.