കണ്ണൂർ : കണ്ണൂർ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അക്ബറലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു.
വർഗീയ ശക്തികളുടെ ഭരണത്തെ നേരിടാൻ രാജ്യത്ത് കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യ മതേതരത്വ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം പറയുന്ന സിപിഎമ്മിന്റെ നിലപാടുകളിൽ കാപട്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.