നടി ലൈംഗികാതിക്രമം നേരിട്ട കേസ് ;അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന്: അതിജീവിത

കൊച്ചി : നടി ലൈംഗികാതിക്രമം നേരിട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത. ഇന്നലെയാണ് കേസിന്റെ അന്തിമവാദം എറണാകുളം സെഷൻസ് കോടതിയിൽ ആരംഭിച്ചത് അന്നുതന്നെയാണ് അതിജീവിത എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. വിചാരണയുടെ ആരംഭം മുതൽ തന്നെ അടച്ചിട്ട മുറിയിലാണ് വിചാരണ നടന്നുവന്നിരുന്നത്.
ലൈംഗികാതിക്രമ കേസുകളിൽ ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് അടച്ചിട്ട മുറിയിൽ വിചാരണകൾ നടത്തിവരുന്നത്.
അതേസമയം വിചാരണ കോടതിയിലെ അസാധാരണ നടപടികൾക്കെതിരെ നിരവധിതവണ അതിജീവിതം മേൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിട്ടുണ്ട്. തുടർന്നാണ് കോടതിൽ എന്താണ് നടക്കുന്നതെന്ന് സമൂഹം കാണട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.