നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം.

തിരുവനന്തപുരം : എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജഭവൻ മാർച്ച് ധർണയുമായി ബന്ധപ്പെട്ട് നാളെ രാവിലെ 10 മണി മുതൽ മാർച്ച് തീരുന്നത് വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

പേരൂർക്കട ഭാഗത്തുനിന്നും വെള്ളയമ്പലം വഴി കിഴക്കേകോട്ട – തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കവടിയാർ-കുറവൻകോണം – പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ – ടിടിസി – ദേവസ്വംബോർഡ് – നന്ദൻകോട് – കോർപ്പറേഷൻ ഓഫീസ് വഴിയും കവടിയാർ – ഗോൾഫ് ലിങ്ക്സ് – പൈപ്പിൻമൂട് – ശാസ്തമംഗലം വഴിയും പോകേണ്ടതാണ്.

വെള്ളയമ്പലം വഴി പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം- ശാസ്തമംഗലം- പൈപ്പിൻമൂട് – ഊളമ്പാറ വഴി പോകേണ്ടതാണ്.
രാജ്ഭവൻ മാർച്ചുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ പ്രവർത്തകരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലും ബൈപ്പാസ് റോഡിന്റെ സർവീസ് റോഡിലും ഗതാഗത തടസ്സം ഉണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.