കോഴിക്കോട് : കോഴിക്കോട് ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന ചോർച്ച .
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിന്ന് ചോർന്ന ഇന്ധനം സമീപത്തുള്ള ഓടകളിലേയ്ക്ക് നിറഞ്ഞൊഴുകി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ബാരലുകളിൽ ഇന്ധനം ശേഖരിച്ചു.വൈകുന്നേരം 4 മണി മുതലാണ് ഇന്ധന ചോർച്ച ഉണ്ടായത്.
രണ്ടാം തവണയാണ് കോഴിക്കോട് ഏലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന ചോർച്ച ഉണ്ടാവുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു .മുൻപുണ്ടായ ചോർച്ചയിൽ നിരവധി പ്രദേശവാസികൾക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും സമീപവാസികൾ പറഞ്ഞു
ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.