കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
നിലമേൽ വെള്ളാംപാറ സ്വദേശി ശ്യാമളകുമാരിയാണ് മരിച്ചത്.എംസി റോഡിൽ ഇളവക്കോടാണ് അപകടം നടന്നത്.
ഒപ്പം ഉണ്ടായിരുന്ന മകൻ ദീപുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാളകത്തെ കുടുംബവീട്ടിൽ നിന്നും ശ്യാമളകുമാരിയെ മകൻ കൂട്ടി കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ കാർ കെഎസ്ആർടിസി ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റ ശ്യാമളകുമാരിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു..ശ്യാമള കുമാരിയുടെ ഭർത്താവ് ഗോപാലകൃഷ്ണപിള്ള 10 വർഷം മുമ്പ് മരണപ്പെട്ടിരുന്നു.