പഞ്ചാബ് : പഞ്ചാബ് മുൻ മന്ത്രിസഭഗംവും അകാലിദൾ നേതാവുമായ സുഖ്ബീർ സിംഗ് ബാദൽ ന് നേരെ വധശ്രമം.സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചായിരുന്നു വധശ്രമം നടന്നത്.
പോക്കറ്റിൽ തോക്ക് ഒളിപ്പിച്ച് വച്ചായിരുന്നു അത് തീവ്ര സുരക്ഷ ഉണ്ടായിരുന്ന ക്ഷേത്രത്തിനുള്ളിൽ അക്രമി കടന്നു കയറിയത്. ബാദലിനു നേരെ അക്രമി വെടിയുതിർത്തെങ്കിലും സുക്ബീർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
ഖാലിസ്ഥാൻ തീവ്രവാദി സംഘത്തിൽ ഉൾപ്പെട്ടയാളായിരുന്നു വെടിയുതിർത്ത ആക്രമി യെന്ന് പോലീസ് പറഞ്ഞു .