കണ്ണൂർ : വളപട്ടണത്ത് വീട്ടിൽ വൻ കവർച്ച. 300 പവനും ഒരു കോടി രൂപയും മോഷണം പോയി.
വളപട്ടണത്തെ വ്യവസായി അഷറഫിന്റെ വീട് കൂത്തിത്തുറന്നാണ് മോഷണം നടത്തിയത്.
വീട്ടുകാർ യാത്ര പോയ സമയത്താണ് മോഷണം നടന്നത്.
വീടിനുള്ളിലെ കിടപ്പുമുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന ലോക്കർ കുത്തിത്തുടർന്നാണ് സ്വർണ്ണവും പണവും മോഷ്ടാക്കൾ കവർന്നത്.
പണവും സ്വർണവും വീട്ടിലുള്ള കാര്യം അറിയാവുന്നവരുടെ അറിവോടെയായിരിക്കും മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മോഷണം നടത്തിയ മൂന്നു പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.
ഡോഗ് സ്കോഡും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.