ബിജെപിയുടെ പാലക്കാട് തോൽവി ; രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ബിജെപി ദേശീയ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. പാലക്കാട് തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചത്.എന്നാൽ ദേശീയ നേതൃത്വം രാജി തീരുമാനം അംഗീകരിച്ചില്ലന്നാണ് ലഭ്യമായ വിവരങ്ങൾ.കൂടാതെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതലകളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. അതേ സമയം പാലക്കാട് ഉണ്ടായ തോൽവിയുടെ കാരണം ദേശീയ നേതൃത്വം അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപെട്ടിട്ടുണ്ട്.