തിരുവനന്തപുരം : എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസിന്റെ മെഡൽ തൽക്കാലം നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിജിപിക്ക് വേണ്ടി പോലീസ് ആസ്ഥാനത്തെ എഐജി പുറത്തിറക്കിയ ഉത്തരവിലാണ് അജിത് കുമാറിന് പോലീസ് മെഡൽ തൽക്കാലം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
പൂരം കലക്കൽ, സ്വർണക്കടത്ത് പ്രതികളുമായി ബന്ധം തുടങ്ങിയ വിവാദങ്ങളിൽ കുരുങ്ങിയ എഡിജിപി അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിച്ച് വേദി പങ്കിടുന്നത് ഉപതിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടി ഉണ്ടാക്കുമെന്നുള്ള തിരിച്ചറിവിനാലാകും കാരണം വ്യക്തമാക്കാതെയുള്ള വിചിത്ര ഉത്തരവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.