അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമോ ആഘോഷം സംഘടിപ്പിച്ചു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളെ ഒരു കുടയുടെ തണലില്‍ ഒരുമിപ്പിക്കുന്ന ഫോമാ 2024-’26 വര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനറല്‍ ബോഡിയും അധികാര കൈമാറ്റവും നാളെ സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സെന്ററില്‍ (12801 ടൗഴമൃ ഞശറഴല ആഹ്‌റ, ടമേളളീൃറ, ഠത 77477) വര്‍ണാഭമായ വിവിധ പരിപാടികളോടെ അരങ്ങേറുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനായില്‍ നടന്ന എട്ടാമത് ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപഷം നേടി ചരിത്രം കുറിച്ച ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തങ്ങളുടെ ജനപക്ഷ മുഖമുള്ള സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഔദ്യോഗിക വിളംബരമാണ് പ്രവര്‍ത്തനോദ്ഘാടന ചടങ്ങും മറ്റ് പ്രഖ്യാപനങ്ങളും കലാപരിപടികളും.

ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് അധികാര കൈമാറ്റം. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തിത്വങ്ങള്‍ തങ്ങളുടെ മഹനീയ സാന്നിധ്യമറിയിക്കും. പ്രമുഖ മലയാള ചലചിത്ര നടി ലെനയാണ് സമ്മേളനത്തിലെ മുഖ്യാതിഥി.

കൂടാതെ ടെക്‌സസ് സ്റ്റേറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളി മേയര്‍മാര്‍, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജഡ്ജുമാര്‍, ഹൂസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും മതമേലധ്യക്ഷന്‍മാര്‍, വിവിധ അസോസിയേഷനുകളുടെ നേതാക്കള്‍, നോര്‍ത്ത് അമേരിക്കയ്ക്ക് പുറമെ കാനഡയില്‍ നിന്നുമുള്ള ഫോമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.