എഡിഎമ്മിനെതിരെ വ്യാജപരാതി നൽകിയ പ്രശാന്തിന്റെ ജോലി തെറിക്കും

കണ്ണൂർ: എഡിഎമ്മിനെതിരെ വ്യാജ കൈക്കൂലി പരാതി നൽകിയ പ്രശാന്ത്‌ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തൽ.
ആരോഗ്യവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി, ഡി എം ഇ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രശാന്തിനെതിരെ ഗുരുതര കണ്ടെത്തലുകൾ.
പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലിചെയ്യുന്ന പ്രശാന്തൻ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് പെട്രോൾ പമ്പിന് അപേക്ഷിച്ചതെന്നാണ് കണ്ടെത്തൽ.ഇതുവഴി സർക്കാർ ശമ്പളം കൈപ്പറ്റുന്ന പ്രശാന്ത് ഗുരുതര സർവീസ് ചട്ടലംഘനം നടത്തിയെന്നാണ് അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന് സമർപ്പിക്കും.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗം ചേർന്നതിനു ശേഷം പ്രശാന്തിനെതിരെ നടപടി ഉണ്ടാകും.
അതേസമയം പെട്രോൾ പമ്പ് തുടങ്ങുന്നതിന് സർക്കാരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം എന്നുള്ളതിനെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പ്രശാന്ത്
അന്വേഷണസംഘത്തിനെ അറിയിച്ചത്.