രോഗികൾ ഡോക്ടറെ വെടിവെച്ചുകൊന്നു.

ദില്ലി : ചികിത്സയ്ക്ക് എത്തിയവർ ഡോക്ടറെ വെടിവെച്ചുകൊന്നു.ഡൽഹി കാളിന്ദി കുഞ്ചിലെ നീമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് ആണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി കാലിൽ ചെറിയ മുറിവുമായി ആശുപത്രിയിൽ എത്തിയ യുവാക്കൾക്ക് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. തുടർന്ന് ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ട ഇവരെ ഡോക്ടറുടെ ക്യാബിനിലേക്ക് എത്തിക്കുകയായിരുന്നു.ഉടൻതന്നെ കൈവശം കരുതിയിരുന്ന തോക്ക് എടുത്ത് ഡോക്ടർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമണത്തിൽ തത്സമയം ഡോക്ടർ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
നിരവധി വർഷങ്ങളായി ഇതേ ആശുപത്രിയിൽ ജോലി ചെയ്തു വന്നിരുന്ന ഡോക്ടറെ കുറിച്ച് പ്രദേശവാസികൾക്ക് നല്ല അഭിപ്രായമാണുള്ളത്.
പ്രതികൾക്കായി സിസിടിവിക്ക് ദൃശ്യങ്ങൾ ക്കെതിരെ പരിശോധന ആരംഭിച്ചതായി ഡൽഹി പോലീസ് പറഞ്ഞു.