തൃശ്ശൂരിൽ ഇറിഡിയത്തിന്റെ പേരിൽ കൊലപാതകം

തൃശൂർ : കയ്പമംഗലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്.  മേട്ടുപ്പാളയം സ്വദേശി അരുൺ (49) ആണ് കൊല്ലപ്പെട്ടത്.
കണ്ണൂർ തൃശൂർ സ്വദേശികളായ നാലുപേർ ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ്  അറിയിച്ചത്.

ഇറിഡിയം നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാക്കളിൽ നിന്ന് അരുണും സുഹൃത്തുക്കളും ചേർന്ന് 10 ലക്ഷം രൂപ വാങ്ങിയെടുത്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇറിഡിയം നൽകാനോ തുക തിരിച്ചു നൽകാനോ അരുൺ തയ്യാറായില്ല. തുടർന്നാണ് യുവാക്കൾ അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ ജീവൻ നഷ്ടപ്പെട്ട അരുണിനെ കൈപ്പമംഗലത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ അരുണിന്റെ സുഹൃത്ത് തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.