കൊച്ചി : ലൈംഗികാരോപണ കേസിൽപ്പെട്ട മുകേഷ്, ഇടവേള ബാബു,എന്നിവർക്ക് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ലൈംഗികമായി പീഡിപ്പിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് ജഡ്ജ് ഹണി എം വർഗീസാണ്
കേരളം വിട്ടു പോകരുതെന്ന ഉപാധിയോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.