അജിത് കുമാറിനെതിരെ ലൈംഗിക ആരോപണവുമായി സോളാർ കേസിലെ പരാതിക്കാരി

കൊച്ചി : എഡിജിപി അജിത് കുമാറിനെതിരെ  ലൈംഗിക ആരോപണം ഉന്നയിച്ച് സോളാർ കേസിലെ പരാതിക്കാരി.
2016ൽ അജിത് കുമാറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു പോലീസെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവരം ധരിപ്പിക്കാനായി മുഖ്യമന്ത്രിയെ കാണാൻ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി അനുവദിച്ചില്ലെന്നും പരാതിക്കാരി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തി.

സോളാർ കേസിലെ പ്രതികൾക്കെതിരെ മൊഴിമാറ്റാൻ അജിത് കുമാർ  തനിക്കുമേൽ സമ്മർദ്ദം ചെലുത്തി. അതിനുവേണ്ടി പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
പ്രതി പട്ടികയിൽ ഉള്ളവർ വൻ സ്വാധീന ശക്തിയുള്ളവരാണെന്നും അവർക്കെതിരെയുള്ള കേസ്  നിലനിൽക്കില്ലെന്നും പറഞ്ഞു. സിബിഐക്ക് മുന്നിൽ പറയണ്ട കാര്യങ്ങളും അദ്ദേഹം പറഞ്ഞു തന്നു.
മുഖ്യമന്ത്രിയെ കാണാൻ പലവട്ടം ശ്രമിച്ചെങ്കിലും പി ശശി അനുവദിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു.