ജാമ്യമില്ല വകുപ്പിൽ കുടുങ്ങി മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു
കൊച്ചി: ജാമ്യമില്ല വകുപ്പിൽ കുടുങ്ങി മുകേഷും ജയസൂര്യയും
കൊച്ചി / തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയില്‍ മുകേഷ് എംഎല്‍എ, നടൻ ജയസൂര്യ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. മുകേഷിനെതിരെ കൊച്ചി മരട് പൊലീസും, ജയസൂര്യക്കെതിരെ തിരുവനന്തപുരം കാന്റോൺമെന്റ് പോലീസുമാണ് കേസടുത്തത്.
അമ്മയില്‍ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മുകേഷിനെതിരെ മരട് പോലീസ് കേസ് എടുത്തത്.
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ നടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കാന്റോൺമെന്റ് പോലീസ് ജയസൂര്യക്കെതിരെ കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുത് . സ്ത്രീത്വത്തെ അപമാനിക്കൽ ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ബാത്റൂമിൽ നിന്ന് പുറത്തിറങ്ങിയ തന്നെ ഒളിച്ചിരുന്ന നടൻ ശരീരത്തിൽ കയറി പിടിക്കുകയും ഉമ്മ വയ്ക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
ഇവരെ കൂടാതെ രണ്ട് പ്രൊഡക്ഷൻ കണ്‍ട്രോളർമാർക്കെതിരെയും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുന്നതിനിടയിലാണ് മുകേഷ്നെതിരെ ജാമ്യമില്ല പ്രകാരം പോലീസ് കേസെടുത്തത്.