സീനിയർ നടനെതിരെ ഗുരുതരാരോപണവുമായി സോണിയതിലകൻ

അമ്മ സംഘടനയ്ക്കെതിരെ തിലകന്റെ മകൾ : സീനിയർ നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായി

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറത്തുവന്നതിന് പിറകെ അമ്മ സംഘടനയ്ക്കെതിരെ ഗുരുതര ആരോപണവുമായി തിലകന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി.
അച്ഛന്റെ മരണശേഷം തനിക്ക് സിനിമാലോകത്തു നിന്ന് മോശം അനുഭവം ഉണ്ടായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് മാധ്യമങ്ങളിലൂടെപുറത്തുവിട്ടത് .
മോളെ എന്ന് വിളിച്ചയാൾ മോശമായി പെരുമാറി. അച്ഛനോടൊപ്പം കാണുമ്പോൾ തലയിൽ തടവി മോളെ എന്ന് വിളിച്ച് അളിൽ നിന്ന് മോശം അനുഭവം ഉണ്ടായപ്പോൾ പതറി പോയതായി സോണിയ പറഞ്ഞു.
“അച്ഛനോട് ചെയ്തതിന് മാപ്പ് പറയാൻ റൂമിലേക്ക് വരണമെന്ന് അയാൾ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഫോണിലൂടെ പറഞ്ഞാൽ പോരെ എന്ന് ചോദിച്ചപ്പോൾ അല്ല നേരിട്ട് പറയണമെന്നും അയാൾ പറഞ്ഞു. തുടർന്ന് അയാൾ ഫോണിലേക്ക് അയച്ച മെസ്സേജുകൾ ലൈംഗിക ചുവയുള്ളതായിരുന്നു എന്നും സോണിയ പറഞ്ഞു.
തിലകൻ എന്ന മഹാനടനെ പുറത്താക്കിയതും ഹേമ കമ്മിറ്റിയിൽ വ്യക്തമാക്കിയ ഈ 15 അംഗ ഗൂഡസംഘം ആണെന്നും സോണിയ പറഞ്ഞു.
സിനിമാലോകത്തിന് പുറത്തുള്ളതും മുതിർന്ന നടന്റെ മകളുമായ തനിക്ക് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായപ്പോൾ സിനിമ മേഖലയിലുള്ള സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും എന്നും സോണിയ ചോദിച്ചു. ഉചിതമായ സമയത്ത് തനിക്കെതിരെ മോശപ്രകടനം നടത്തിയ വ്യക്തികളുടെ പേരുകൾ പുറത്തുവിടുമെന്നും അവർ പറഞ്ഞു.