സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ദളിത് സംഘടനകൾ

തിരുവനന്തപുരം : ജാതി അടിസ്‌ഥാനത്തില്‍ വിഭജിച്ച്‌ ക്രിമീലെയര്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരേ നാളെ സംസ്‌ഥാന ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌ത് ആദിവാസി-ദളിത്‌ സംഘടനകള്‍. എസ്‌.സി, എസ്‌.ടി. വിഭാഗത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഭരണ ഘടന ബഞ്ചിന്റെ വിധിക്കെതിരെയാണ് ഭീം ആര്‍മിയും വിവിധ ദളിത്‌-ബഹുജന്‍ പ്രസ്‌ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ സംസ്‌ഥാനത്ത്‌ ഹര്‍ത്താല്‍ നടത്തുന്നത്‌.

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.
പ്രകൃതി ദുരന്തങ്ങളുടെ പശ്‌ചാത്തലത്തില്‍ വയനാട്‌ ജില്ലയെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കുമെന്ന്‌ ഊരുകൂട്ട ഏകോപന സമിതി ചെയര്‍മാന്‍ നോയല്‍ വി. സാമുവല്‍, ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി. ജനാര്‍ദ്ദനന്‍, മറ്റ്‌ സംഘടനാ ഭാരവാഹികളായ പി.എ.ജോണി, കറുപ്പയ്യ മൂന്നാര്‍, പി.ആര്‍.സിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.