വയനാട് : മുത്തങ്ങയിൽ വൻ ആനക്കൊമ്പ് വേട്ട. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനക്കൊമ്പ് പിടിച്ചെടുത്തത്. സംഭവത്തിൽ ആറു പേർ പിടിയിലായി.
സുൽത്താൻബത്തേരി റെയിഞ്ചിലെ പൊൻകുഴി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊൻകുഴിയിൽ വച്ചാണ് 27 കിലോ തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ പിടികൂടിയത്.
പരിശോധനയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അശ്വതി ബാലൻ, ജിബിത് ചന്ദ്രൻ, സന്ദീപ്, രഞ്ജിത് കുമാർ, അർജുനൻ, സതീഷ് കുമാർ ഫോറസ്റ്റ് വാർഡൻമാരായ ഗിരിജ രജിത ഡ്രൈവർ ഷാജി എന്നിവരും പങ്കെടുത്തു