തിരുവനന്തപുരം: കളയിക്കാവിള
കൊലപാതക കേസിലെ പ്രതിയെ തമിഴ്നാട് പോലീസ് പിടികൂടി.
നേമം സ്വദേശി അമ്പിളിയാണ് പിടിയിലായത്.
കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്തുനിന്ന് അമ്പിളിയെ പിടികൂടിയത്.
കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിനെ കഴിഞ്ഞ ദിവസം കളിയിക്കാവിളയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദീപുവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യയും മകനും രംഗത്തെത്തിയിരുന്നു.
പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ദീപുവിന്റെ മകൻ മാധവ് പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയത് ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല.
പണത്തിൻ്റെ തർക്കത്തില്‍ നെടുമങ്ങാട് സ്വദേശിയുടെ ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവര്‍ പറഞ്ഞു. ഒരു ഗ്യാങ്ങാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് അച്ഛൻ പറഞ്ഞിരുന്നതെന്നാണ് ദീപുവിൻ്റെ മകൻ മാധവ് പറഞ്ഞത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും മാധവ് പറഞ്ഞു.
പിടിയിലായ അമ്പിളിയെ തമിഴ്നാട് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.