കണ്ണൂർ: പാനൂരിൽ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് കോടതിയിൽ എഫ്ഐആർ നൽകി.
രണ്ട് ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ എതിർ സംഘത്തെ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മിച്ചതെന്ന് എഫ്ഐആർ . സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷം കൂടിപ്പക വളർത്തി. അറസ്റ്റിലായ എല്ലാവർക്കും ബോംബ് നിർമാണത്തെ കുറിച്ച് അറിയാം.അപകടത്തിൽ പരിക്കേറ്റ വിനീഷ് ആണ് സംഘത്തലവൻ. പ്രദേശത്ത് ഇരു സംഘങ്ങളും പരസ്പരം ആക്രമിക്കുന്ന സംഭവങ്ങൾ നിത്യസംഭവമാണെന്നും മൊഴി.
സംഘത്തിലെ രണ്ടാമനായ ദേവാനന്ദിനെതിരെ കാപ്പ ചുമത്താൻ പോലീസ് കമ്മീഷണർ ശുപാർശ നൽകി.